Today: 02 Jul 2024 GMT   Tell Your Friend
Advertisements
പ്രസിഡന്റുമായി അടുക്കാന്‍ മന്ത്രവാദം: മന്ത്രി അറസ്ററില്‍
Photo #1 - Other Countries - Otta Nottathil - maldives_blackmagic_minister
ന്യൂഡല്‍ഹി: മാലദ്വീപ് പ്രസിഡന്‍റ് മുഹമ്മദ് മുയിസുവിനെതിരെ മന്ത്രവാദം നടത്തിയെന്നാരോപിച്ച് മാലദ്വീപ് പരിസ്ഥിതി മന്ത്രി ഫാത്തിമത്ത് ഷംമാസ് അലി സലീമിനെ അറസ്ററില്‍. ഇവര്‍ക്കൊപ്പം മറ്റു 2 പേരെ കൂടി അറസ്ററുചെയ്തിട്ടുണ്ടെന്നും മന്ത്രിയെ കസ്ററഡിയില്‍ വിട്ടിരിക്കുകയുമാണെന്നുമാണ് വിവരം. അറസ്ററിനെ തുടര്‍ന്ന് ഇവരെ മന്ത്രി സ്ഥാനത്തുനിന്ന് നീക്കി. അതേസമയം, മന്ത്രവാദമാണ് മന്ത്രിയുടെ അറസ്ററിന് പിന്നിലെന്ന് പൊലീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെന്നും മാലദ്വീപ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

തലസ്ഥാനമായ മാലെയില്‍ വച്ചായിരുന്നു അറസ്ററ്. മാലദ്വീപിലെ പ്രധാന മന്ത്രിമാരിലൊരാളാണ് ഫാത്തിമത്ത് ഷംമാസ് അലി. ഉദ്യോഗസ്ഥര്‍ ഷംനാസിന്‍റെ വീട്ടില്‍ റെയ്ഡ് നടത്തുകയും മന്ത്രവാദത്തിന് ഉപയോഗിച്ചതായി കരുതുന്ന വസ്തുക്കള്‍ കണ്ടെടുക്കുകയും ചെയ്തു. ഷംനാസിനൊപ്പം അറസ്ററിലായ രണ്ടുപേര്‍ അവരുടെ സഹോദങ്ങളാണെന്നും പ്രാദേശിക മാദ്ധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. എന്നാല്‍ ഇക്കാര്യത്തിലും സ്ഥിരീകരണം ലഭിച്ചിട്ടില്ല.

ഒരു വയസില്‍ താഴെയുള്ള കുഞ്ഞ് ഉള്‍പ്പെടെ 3 കുട്ടികളുടെ അമ്മയാണ് അറസ്ററിലായ ഷംനാസ്. മന്ത്രവാദം മാലദ്വീപില്‍ ക്രിമിനല്‍ കുറ്റമല്ലെങ്കിലും ഇസ്ളാമിക നിയമപ്രകാരം ഇതിന് 6 മാസത്തെ ജയില്‍ ശിക്ഷ ലഭിക്കും. മാലദ്വീപ് പ്രസിഡന്‍റുമായി അടുത്തിടപഴകാനാണ് മന്ത്രവാദം ചെയ്തതെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. സംഭവത്തില്‍ ഷംനാസിന്‍റെ മുന്‍ ഭര്‍ത്താവും രാഷ്ട്രപതിയുടെ ഓഫീസിലെ മന്ത്രിയുമായ ആദം റമീസിനെയും സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്.
- dated 29 Jun 2024


Comments:
Keywords: Other Countries - Otta Nottathil - maldives_blackmagic_minister Other Countries - Otta Nottathil - maldives_blackmagic_minister,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us